PC George Against 'Feminists'
ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നിരന്തരം അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് കേസെടുത്ത വനിതാകമ്മീഷന്‍ അധ്യക്ഷയെ പരിഹസിച്ചും വിമര്‍ശിച്ചും ആക്ഷേപിച്ചും പി.സി ജോര്‍ജ് എംഎല്‍എ. കൊച്ചിയില്‍ ഒരു സിനിമ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അത് ചെയ്തവരേയും,ആരെങ്കിലും ചെയ്യിച്ചതാണെങ്കില്‍ അവരെയും,ബ്ലേഡിന് ശരീരം വരഞ്ഞ് കാന്താരി മുളക് തേച്ച് അനുഭവിപ്പിച്ചിട്ടേ ജയില്‍വാസത്തിനയക്കാവൂ എന്ന അഭിപ്രായമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് പി.സി ജോര്‍ജ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.